04:04pm 12 November 2026
NEWS
മെട്രോ റോളിംഗ് സ്റ്റോക്ക് ഓപ്പറേഷൻസ് ദേശീയ വർക്ക്ഷോപ്പ് സംഘടിപ്പിച്ചു
09/01/2026  06:55 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
മെട്രോ റോളിംഗ് സ്റ്റോക്ക് ഓപ്പറേഷൻസ് ദേശീയ വർക്ക്ഷോപ്പ് സംഘടിപ്പിച്ചു

കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് റോളിംഗ് സ്റ്റോക്ക് വർക്കിംഗ് ഗ്രൂപ്പ് എന്ന വിഷയത്തിൽ രണ്ട് ദിവസത്തെ ദേശീയ വർക്ക്‌ഷോപ്പ് സംഘടിപ്പിച്ചു. രാജ്യത്തെ 13 മെട്രോ റെയിൽ സംവിധാനങ്ങളിൽ നിന്നുള്ള പ്രതിനിധികൾ, ഭവന-നഗരകാര്യ മന്ത്രാലയത്തിന്റെ ഉദ്യോഗസ്ഥർ, ഐ മെട്രോയുടെ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കുന്നുണ്ട്. റോളിംഗ് സ്റ്റോക്ക് പരിപാലന രീതികൾ, വിശ്വാസ്യത വർധിപ്പിക്കൽ, ലൈഫ് സൈക്കിൾ മാനേജ്മെന്റ്, മെട്രോ റെയിൽ സംവിധാനങ്ങളിൽ സ്വീകരിക്കാവുന്ന മികച്ച പ്രവർത്തന മാതൃകകൾ തുടങ്ങിയ വിഷയങ്ങൾ വർക്ക്ഷോപ്പ് വിശദമായി വിലയിരുത്തി. വിവിധ മെട്രോ സ്ഥാപനങ്ങൾ നേരിടുന്ന പ്രവർത്തനാനുഭവങ്ങൾ പങ്കുവെക്കുന്നതിനും പൊതുവായ വെല്ലുവിളികൾക്ക് സംയുക്ത പരിഹാരങ്ങൾ കണ്ടെത്തുന്നതിനും വർക്ക്‌ഷോപ്പ് വേദിയൊരുക്കി.

രാജ്യവ്യാപകമായി റോളിംഗ് സ്റ്റോക്ക് പരിപാലന പ്രോട്ടോകോളുകളും പ്രവർത്തന മാനദണ്ഡങ്ങളും ഏകീകരിക്കുന്നതിന്റെ ഭാഗമായാണ് വർക്ക്ഷോപ്പ് സംഘടിപ്പിച്ചത്.

റോളിംഗ് സ്റ്റോക്കുമായി ബന്ധപ്പെട്ട ഓപ്പറേഷൻസ് ആൻഡ് മെയിന്റനൻസ്  നേരിടുന്ന വെല്ലുവിളികൾ ചർച്ച ചെയ്യുന്നതിനായി സംഘടിപ്പിച്ച വർക്ക്‌ഷോപ്പ്, കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന്റെ ഡയറക്ടർ (പ്രോജക്ട്സ്) ഡോ. എം.പി രാംനവാസ് ഉദ്ഘാടനം ചെയ്തു. മെട്രോ റെയിൽ സംവിധാനങ്ങളുടെ സുരക്ഷ, വിശ്വാസ്യത, കാര്യക്ഷമത എന്നിവ മെച്ചപ്പെടുത്തുന്നതിനായി അറിവ് പങ്കുവെക്കൽ, ഏകീകരണം, സഹകരണപരമായ പ്രശ്നപരിഹാരങ്ങൾ എന്നിവ ലക്ഷ്യമിട്ടാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

കെ.എം.ആർ.എൽ ചീഫ് ജനറൽ മാനേജർ എ. മണികണ്ഠൻ, പൂനെ മെട്രോയിലെ എക്‌സിക്യൂട്ടീവ് ഡയറക്ടർ അരുൺ ധാർമിക്, ഉത്തർപ്രദേശ് മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡിലെ (UPMRCL) ചീഫ് എഞ്ചിനീയർ ഷമീം അഹമ്മദ് എന്നിവരടക്കം വിവിധ മെട്രോ റെയിൽ സ്ഥാപനങ്ങളിൽ നിന്നുള്ള മുതിർന്ന ഉദ്യോഗസ്ഥർ വർക്ക്‌ഷോപ്പിൽ പങ്കെടുത്തു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img